കാവുംപുറം നരസിംഹ മൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോ ഷവും കളം പാട്ടും

 



ആലിപ്പറമ്പ്: കാവുംപുറം നരസിംഹ മൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ദിനാഘോഷവും ഭഗവതിക്ക് സമൂഹ കളംപാട്ട് 17, 18, 19 ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പനാവൂർ കുട്ടൻ നമ്പൂതിരി യുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികളായ വി.എസ്. തിവിക്രമൻ, സന്തോഷ് കുമാർ,കെ ടി പ്രകാശ്  എന്നിവർ ഓൺലൈനിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഫെബ്രുവരി 17 ന് രാവിലെ  ഗണപതി ഹോമം, വിശേഷാൽ പൂജകൾ,ദേവീ മാഹാത്മ്യം പാരായണം, പാട്ടുകൂറ യിടൽ,ദാരികാവധം പാട്ട് വൈകീട്ട് നിറമാല, ദീപാരാധന,സമൂഹ കളംപാട്ട്, കളംപൂജ, കല്പന,കാവുംപുറം ക്ഷേത്ര മാതൃസമിതി യുടെ തിരുവാതിരക്കളി അന്നദാനം എന്നിവ ഉണ്ടാകും.18 ന് രാവിലെ  ഗണപതിഹോമം, നിറമാല, ഉഷ പൂജ, ഉത്സവപൂജകൾ ദാരികാ വധംപാട്ട്, വൈകീട്ട് ദീപാരാധന, തുടർന്ന് ആലിപ്പറമ്പ് ഭജന സംഘം അവതരിപ്പിക്കുന്ന ഭജന,നാമജപം,സമൂഹ കളംപാട്ട്, കളംപൂജ,കല്പന,അന്നദാനം എന്നിവയും ഉണ്ടാകും 19 തിങ്കളാഴ്ച്ചയാണ് പ്രതിഷ്‌ഠാദിനവും താലപ്പൊലിയും



.രാവിലെ ഗണപതി ഹോമം, നിറമാല, ഉഷപൂജ, കലശ ങ്ങൾ, ഉദയാസ്ത‌മയ പൂജ, ഉത്സവ പൂജകൾ, സാന്ദ്രാനന്ദം നാരായണീയ സമിതിയുടെ സമ്പൂർണ്ണ നാരായണീയ പാരായണം,ദാരികാവധംപാട്ട്,ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് ദീപ സമർപ്പണം, ദീപാരാധന,കുണ്ടളശ്ശേരി രവിമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ച വാദ്യം,സമൂഹ കളംപാട്ട്, കളംപൂജ, താലംനിരത്തൽ, താലപ്പൊലി എതിരേൽപ്, കൽപന, കൂറ വലിക്കൽഅന്നദാനം എന്നിവയും ഉണ്ടാകും .ഇത്തവണ വീടുകൾ കയറിയുള്ള പറയെടുപ്പ് ഉണ്ടായിരിക്കുന്നതല്ല, പകരം കുംഭം 4, 5, 6 തിയ്യതികളിൽ നരസിംഹമൂർത്തിക്കും, ഭഗവതിക്കും പ്രത്യേകം പറനിറപ്പ് നടത്തുവാനുള്ള സൗകര്യം ക്ഷേത്രത്തിൽ ഉണ്ടായിരി ക്കുന്നതാണ് ന്നും ഭാരവാഹികൾ ഓൺലൈൻ മീഡിയ പ്രസ്സ് മീറ്റിൽ പറഞ്ഞു.


Post a Comment

أحدث أقدم