പോക്സോ കേസിൽ മണ്ണാർക്കാട് തെങ്കര സ്വദേശി യുവാവ് അറസ്റ്റിൽ


 മണ്ണാര്‍ക്കാട്: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. തെങ്കര പുത്തന്‍വീട് വിഷ്ണുപ്രസാദ് (23) നെയാണ് മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജു, എസ്.ഐ.  ഇ.എ. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.തന്നോട് അപമര്യാദയായി പെരുമാറി എന്നതിനെ തുടർന്നാണ്  പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.







Post a Comment

أحدث أقدم