മണ്ണാർക്കാട്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മണ്ണാർക്കാട് നഗരത്തെ പുരുഷാരത്താല്‍ നിറച്ച് മണ്ണാർക്കാട് പൂരത്തിനു സമാപനം.ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സ്ഥാനീയ ചെട്ടിയൻമാരെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കു തുടക്കമായത്.സ്ഥാനീയ ചെട്ടിയന്മാരെ അവരുടെ വീട്ടിലെത്തി മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു.തുടർന്ന് ഗജവീരന്‍റെയും പഞ്ചവാദ്യത്തിന്‍റെയും അകമ്ബടിയോടുകൂടി നെല്ലിപ്പുഴയില്‍നിന്നും ക്ഷേത്രത്തിലേക്കു ആനയിച്ചു.നെല്ലിപ്പുഴയില്‍ ദേശവേലകളുടെ സംഗമവും നടന്നു.
വൈകുന്നേരം ഏഴു മണിയോടെ സ്ഥാനീയ ചെടിയന്മാരെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ക്ഷേത്രത്തിലെത്തി.ക്ഷേത്രത്തില്‍ ദീപാരാധന തുടർന്നു ഏഴുമണി മുതല്‍ എട്ടുമണി വരെ ആറാട്ട് 21 പ്രദക്ഷിണം എന്നിവയുണ്ടായി.തുടർന്നു കൊടിയിറക്കല്‍ ചടങ്ങ് നടന്നു. അത്താഴപൂജയോടെ അരക്കുറുശി ഉദയർക്കുന്ന് ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ പൂരത്തിനു സമാപനമായി.
إرسال تعليق