കാഞ്ഞിരപ്പുഴ :കാർഷിക വിനോദസഞ്ചാര മേഖലകൾക്ക് ഊന്നൽ നൽകി കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 28,02,27,815 രൂപ വരവും 27,49,64,956 രൂപ ചിലവും 55,62,859 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സിദ്ധീഖ് ചോടനാണ് അവതരിപ്പിച്ചത്. കൃഷി,അനുബന്ധമേഖലകൾ, വിനോദസഞ്ചാരത്തിന്റെ പശ്ചാത്തല വികസനം, വിദ്യാഭ്യാസമേഖല എന്നിവയ്ക്കായും തുക വകയിരുത്തി.പാർപിട മേഖല, റോഡ്, പട്ടികജാതി-പട്ടികവർഗ്ഗക്ഷേമം, വനിതാശിശുക്ഷേമം തുടങ്ങിയവയ്ക്കും ഊന്നൽ നൽകിയിട്ടുണ്ട്. കൂടാതെ കാഞ്ഞിരപ്പുഴയുടെ തനത് വിഭവങ്ങൾ പൊതുവിപണിയിലെത്തിക്കുന്നതിനുള്ള സംരംഭങ്ങളും പഞ്ചായത്തിലെ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജൻ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷരായ ഷിബി കുര്യൻ, മിനിമോൾ, മെമ്പർമാരായ പി.രാജൻ, അംബിക, പ്രതീഷ്, ശോഭന, ഉഷാദേവി, ദിവ്യ, പ്രിയ,ഷാജഹാൻ, റീന, മുഹമ്മദാലി, സി.ടി.അലി, സെക്രട്ടറി ശിവപ്രകാശ്തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق