പ്രധാനമന്ത്രി ആവാസ് യോജന PMAY (നഗരം)
എല്ലാം ജനങ്ങൾക്കും ഭവനം എന്ന് ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടില്ലാത്തവരെയും വാസയോഗ്യമല്ലാത്ത വീടുള്ളവരുമാണ് ഗുണഭോക്താക്കൾ. കേന്ദ്രസർക്കാർ വിഹിതം 1.5 ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാർ വിഹിതം 50000 രൂപയും, നഗരസഭ/ കോർപ്പറേഷൻ വീതം 2 ലക്ഷം രൂപയും ചേർന്ന് പരമാവധി നാല് ലക്ഷം രൂപ വരെ ഓരോ ഗുണഭോക്താവിനും നൽകും.കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. വീടുകൾ അനുവദിക്കുന്നതിൽ സ്ത്രീകൾക്കും എസ്‌സി- എസ്ടി വിഭാഗങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും മുൻഗണനയുണ്ട്. പ്രായപരിധി 21നും 55നും ഇടയിൽ.പദ്ധതിയുടെ കീഴിൽ വായ്പ സൗകര്യവും ലഭ്യമാണ്. പലിശ നിരക്ക് 6.5 ശതമാനം. പരമാവധി ലോൺ തുക 6 ലക്ഷം. 1 ലക്ഷം മുതൽ 2.30 ലക്ഷം വരെ സബ്സിഡിയും ലഭിക്കും. കൗൺസിൽ മീറ്റിംഗിലാണ് ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നത്.
വിശദവിവരങ്ങൾക്ക് : വാർഡ് അംഗത്തെ സമീപിക്കുക
പ്രധാനമന്ത്രി ആവാസ് യോജന PMAY (ഗ്രാമം)
ഗ്രാമീണ മേഖലയിൽ വീടുകളുടെ നിർമാണം ലക്ഷ്യം വയ്‌ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന( ഗ്രാമം). വീടിനോടൊപ്പം ശുചിമുറിയും ലക്ഷ്യമിടുന്നു. നാലുലക്ഷം രൂപ ഗുണഭോക്താവിന് ലഭിക്കും.
വീട് നിർമ്മാണം പൂർത്തികരിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ 70,000 രൂപവരെ ബാങ്ക് വായ്പയും ലഭിക്കും. ഗ്രാമസഭയിലാണ് ഗുണഭോക്താവിനെ നിശ്ചയിക്കുന്നത്. സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ വാർഡ് അംഗത്തിൽ നിന്ന് ലഭിക്കും
إرسال تعليق