തിരുവിഴാംകുന്ന് : അഹ്‌മദിയ്യ മുസ്ലിം ജമാഅത്തിന്റെ മഹിളാ സംഘടനയായ ലജ്ന ഇമായില്ലായും തിരുവിഴാംകുന്ന് ഗവണ്മെന്റ് ഹോമിയോ ഡിസ്‌പൻസറിയും സംയുക്തമായി തിരുവിഴാംകുന്ന് കൊന്നാരം അംഗൻവാടിയിൽ വെച്ച് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് യോഗത്തിൽ മൗലവി K. കമറുദ്ധീൻ അധ്യക്ഷത വഹിച്ചു. അലനല്ലൂർ പഞ്ചായത്ത്, വാർഡ് മെമ്പർ മേലെകളത്തിൽ ബക്കർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ സൂപ്രണ്ട് Dr. ശ്രീരാജ്, ഹോമിയോ ചികിത്സയെ സമ്പാദിച്ചുള്ള ബോധവത്കരണ ക്ലാസ്സ് നടത്തി.
മൻസൂറ, മലീഹ എന്നിവർ സംസാരിച്ചു. കൊന്നാരം ആശാ വർക്കർ ഓമന, മുൻ മെമ്പർ കൊങ്ങത്ത് സീനത് എന്നിവർ സന്നിഹിതരായി. അഹ്‌മദിയ്യ മുസ്ലിം മഹിളാ വിഭാഗം പ്രസിഡന്റ് ഇസ്മത്ത്. കണ്ണംകുണ്ട് നൂർ ഹോമിയോ ക്ലിനിക് Dr.മലീഹ മഹമൂദ്, ഗവ.ഹോമിയോ ഡിസ്‌പെൻസറി ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി. കൊന്നാരം പരിസര പ്രദേശവാസികൾക്ക് ക്യാമ്പിൽ നിന്ന് ചികിത്സയും മരുന്നും ലഭ്യമായി.
إرسال تعليق