മണ്ണാർക്കാട്: തമിഴ്നാട് ഈറോഡിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യ സീനിയർ റെസ്ലിങ്ങ് ചാംപ്യൻഷിപ്പിൽ മണ്ണാർക്കാട്ടുകാരനായ അൽ അമീന് മെഡൽ നേട്ടം. 86 കിലോ വിഭാഗത്തിലാണ് അൽ അമീൻ ബ്രോൺസ് മെഡൽ നേടിയത്.മുക്കണ്ണം ആലായിൻ ഹൗസിലെ അബ്ദുൽ അസീസ്, സൽമത്ത് ദമ്പതികളുടെ മകനാണ് അൽ അമീൻ.മണ്ണാർക്കാട് സ്പാർട്ടൻസ് അക്കാദമിയിൽ റിയാസിന്റെ കീഴിൽ ആണ് പരിശീലനം. പഠനത്തിലും മിടുക്കനായ അൽ അമീൻ കല്ലടി ഹയർസെക്കന്ററി സ്ക്കൂളിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.
إرسال تعليق