എടത്തനാട്ടുകര കോട്ടപ്പള്ളസന ഓഡിറ്റോറിയത്തിൽ വച്ച് നടന്നമണ്ഡലം കോൺഗ്രസ്സ് കൺവൻഷൻ ഷാഫി പറമ്പിൽ. എം.എൽ.എ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സിബ്ഗത്ത് മഠത്തൊടി അദ്ധ്യക്ഷത വഹിച്ചു, ബാലകൃഷ്ണൻ .പി.സ്വാഗതംപറഞ്ഞു, പിണറായി വിജയൻ്റെ അഹങ്കാരത്തിന്ന് കേരളത്തിലെ ജനങ്ങൾ കൊടുക്കുന്ന കവിളത്തടി ആയിരിക്കും ഈവരുന്ന തെരഞ്ഞെടുപ് എന്ന് ഉൽഘാടന പ്രസംഗത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. പ്രിയങ്കരനായ കെ പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഒരുമിച്ച് പങ്കെടുക്കുന്ന സമരാഗ്നി പരിപാടിയാണ് ഫെബ്രവരി 17 ന് പാലക്കാട് വച്ച് നടക്കുന്നതിൻ്റെ പ്രചാരണാർഥം കൂടിയാണ് മണ്ഡലം കൺവെൻഷൻ ചേർന്നത് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അസീസ് ഭീമനാട്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രീത, അഫ്സര.ടി, തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി സമദ് പുളിക്കൽ,മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ എൻ.കെ.മുഹമ്മദ് ബഷീർ ,സുരേഷ് കൊടുങ്ങയിൽ, ഉമ്മർ പുത്തൻങ്കോട്ട്, റസാഖ് മംഗലത്ത്, നാസർ കാപ്പുങ്ങൽ, നസീർ ബാബു.പി.കെ,അയ്യപ്പൻ കുറുപാടത്ത് ,ശ്രീനിവാസൻ.യു ,അഹമ്മദ് സുബൈർ .പി, ഷംസുദ്ധീൻ.ടി.കെ, ഹമീദ് പടുകുണ്ടിൽ , ഏനു. പി.പി, ഹംസ.ഒ, മിഥുലാജ് .പി. തുടങ്ങിയവർ നേതൃത്വം നൽകി
إرسال تعليق