വ്യാജബ്യൂട്ടിപാർലറു കളും വ്യാജകോസ് മറ്റിക്ഉൽപ്പന്നങ്ങളും നിയന്ത്രിക്കണം. കേരള ബ്യൂട്ടിഷൻസ് അസോസിയേഷൻ ജില്ല സമ്മേളനം നടത്തി

 

പാലക്കാട്: തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ ബ്യൂട്ടിപാർലറുകൾക്കെതിരെ നടപടി വേണമെന്നും,ബ്യൂട്ടീഷ്യൻ തൊഴിലിൽ പ്രാവീണ്യമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിൽ അവകാശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കേരള ബ്യൂട്ടിഷൻസ്അസോസിയേഷൻ( സി ഐ ടി യു ) ജില്ല സമ്മേളനം ആഹ്വാനം ചെയ്തു.പാലക്കാട് ഗസാല ഹോട്ടലിൽ നടന്ന ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു.പാലക്കാട്‌ കെബിഎ ജില്ലാ പ്രസിഡന്റ് രേഖമോഹൻ അധ്യക്ഷപ്രസംഗം നടത്തി



.ഈ തൊഴിൽ മേഖലയിലെ മുഴുവൻ ആളുകളുടെയും വർഗബോധവും ഐക്യവും ഉയർത്തിപ്പിടിക്കാനും,കേവലം തൊഴിൽ എന്നതിലുപരി സാമൂഹ്യ പ്രതിബദ്ധതയോടു കൂടി പ്രവർത്തിക്കാനും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും കൂടി  ഉപകരിക്കുന്നതായിരുന്നു ജില്ലാ സമ്മേളനം.കെബിഎ സ്ഥാപകനും വർക്കിംഗ്‌ പ്രസിഡന്റുമായ ആര്യനാട് മോഹനൻ സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷേർളിസജി, സംസ്ഥാന സെക്രട്ടറിമാരായ സൂസൻ എസ് ജോസഫ്,കോഡിനേറ്ററും സെക്രട്ടറിയുമായ മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.പാലക്കാട്‌ ജില്ലട്രഷറർ ഷീജ രാജേഷ് കണക്കവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അംബുജാക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് അജിത സന്തോഷ് പ്രാർത്ഥന ചൊല്ലി.വിജി മണ്ണാർക്കാട് നന്ദി  പറഞ്ഞു.


Post a Comment

أحدث أقدم