വന്യമൃഗ ശല്യം രൂക്ഷമായി പ്രയാസങ്ങൾ അനുഭവിക്കുന്ന കർഷകർക്ക് പ്രശ്‌ന പരിഹാരം.

 

മണ്ണാർക്കാട്:കോട്ടോപ്പാടം, കുമരംപത്തൂർ പഞ്ചായത്തുകളിൽ  മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള HANGING സോളാർ ഫെൻസിംഗിൻ്റെ പ്രവർത്തികൾ മണ്ണാർക്കാട് വനം വകുപ്പിന്റെ നേതൃത്വത്തിൽ  ആരംഭിച്ചു.കുരുത്തിച്ചാൽ മുതൽ പൊതുവപ്പാടം വരെയുള്ള 09 കിലോമീറ്റർ, മുപ്പതേക്കർ മുതൽ തിരുവിഴാംകുന്ന്  അമ്പലപ്പാറ വരെയുള്ള 07 കിലോമീറ്ററും ആകെ നിലവിൽ 16 കിലോമീറ്റർ ദൂരത്തിൽ ഒന്നര കോടി രൂപ ചിലവഴിച്ചാണ്  HANGING സോളാർ ഫെൻസിംഗിൻ്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.പ്രവർത്തികളുടെ ഉദ്ഘാടനം  മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. അബ്ദുൾ ലത്തീഫിന്റ അദ്ധ്യക്ഷതയിൽ സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ശ്രീ. വിനോദ് IFS  ഉദ്ഘാടനം നിർവ്വഹിച്ചു. 




 മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ.എൻ.സുബൈർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. നൂറുൽസലാം, ശ്രീ.കെ.ടി. അബ്ദുള്ള, ശ്രീമതി.റഷീദ പുളിക്കൽ, ശ്രീ. രാധാകൃഷ്ണൻ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ശ്രീമതി. വിജയലക്ഷ്മി , സ്ഥലത്തെ കർഷക പ്രതിനിധി ടി.കെ. ഇപ്പു,എന്നിവർ പങ്കെടുത്തു.തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. കെ. സുനിൽകുമാർ നന്ദി പറഞ്ഞു.അടുത്തഘട്ടത്തിൽ അമ്പലപ്പാറ യിൽ നിന്നും കാപ്പുപറമ്പ്, പൊൻപാറ, ഉപ്പുകുളം ഭാഗങ്ങളിലേക്കും ഫെൻസിംഗ് നീട്ടുന്നതോടെ  മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിൽ  വന്യമൃഗ ശല്യം വലിയ തോതിൽ കുറക്കാൻ ആകുമെന്നാണ്    വനം വകുപ്പ് പ്രതീക്ഷിക്കുന്നത്, അതിന് ആവശ്യമായ  അവസാനഘട്ട   തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വനം വകുപ്പ് അറിയിച്ചു .


Post a Comment

أحدث أقدم