പാലക്കാട് കോഴിക്കോട് ദേശീയപാത ഇടക്കുറിശ്ശിയിൽ ഉണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു.

 



കല്ലടിക്കോട് : ദേശീയപാത ഇടക്കുർശ്ശിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിച്ച് രണ്ടുപേർ മരിച്ചു.കരിമ്പ സ്വദേശിയായ മോഹനൻ (50), മകൾ വർഷ (24) എന്നിവരാണ് രാവിലെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. മോഹനനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വർഷ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വൈകിട്ടോടെയാണ് വർഷ മരണപ്പെട്ടത്. മോഹനൻ ശിരുവാണിയിലെ വ്യാപാരിയാണ്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.പാലക്കാട് നിന്നും മണ്ണാർക്കാടേക്കു പോയ ബൈക്കും മണ്ണാർക്കാട് നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.മോഹനന്റെ ഭാര്യ  ബീന( പൊമ്പ്ര ആരോഗ്യ കേന്ദ്രത്തിലെ  നേഴ്സ്) മകൾ: വന്ദന






Post a Comment

أحدث أقدم