കാഞ്ഞിരപ്പുഴ പള്ളിപ്പടിയിൽ അനുമതിയില്ലാതെ പൊതുസ്ഥലത്തെ തേക്ക് മരം മുറിച്ചു: വീട്ടുവളപ്പിലുള്ള തേക്ക് മരം മുറിച്ചുനീക്കുന്നതിനു പോലും ഏറെ നൂലാമാലകൾ ഉള്ള നാട്ടിലാണ് റോഡരികിലുള്ള തേക്ക് മരം മുറിച്ചത് എന്ന് ആക്ഷേപം

 

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴയിൽ പൊതു സ്ഥലത്തെ തേക്ക് മരം മുറിച്ചുനീക്കിയതായി ആക്ഷേപം. കാഞ്ഞിരപ്പുഴ പള്ളിപ്പടിയിലാണ് റോഡരികിലുള്ള തേക്ക് മരം ഇന്നലെ മുറിച്ചുനീക്കിയത്. പഞ്ചായത്തിൽ നിന്ന് അനുമതിയില്ലാതെയാണ്  മുറിച്ചുനീക്കിയതെന്നാണ് ആക്ഷേപം. മരം മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിൽ നിവേദനം നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ പ്രത്യേകം യോഗം ചേർന്നു തീരുമാനമെടുക്കണം.എന്നാൽ യോഗം ചേർന്നിട്ടില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. 



ഇന്നലെ രാവിലെ മരം മുറിക്കുന്നതു വനം വകുപ്പ് അധികൃതർ നിർത്തിച്ചെങ്കിലും പിന്നീട് മുറിച്ചു നീക്കുകയായിരുന്നു. പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ മരംമുറിച്ചുനീക്കിയതിനെതിരെ പ്രദേശത്ത് ആക്ഷേപം ഉയർന്നു. വീട്ടുവളപ്പിലുള്ള തേക്ക് മരം മുറിച്ചുനീക്കുന്നതിനു പോലും ഏറെ നൂലാമാലകൾ വേണ്ടിടത്താണ് റോഡരികിലുള്ള തേക്ക് മരം മുറിച്ചുതന്നും ആക്ഷേപമുയരുന്നത്.





Post a Comment

أحدث أقدم