പാലക്കാട് : ഒറ്റപ്പാലം വാണിയംകുളം പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് നടന്ന 58-ാംമത് സീനിയർ നാഷണൽ മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ് 2023- 2024 ൽ തച്ചമ്പാറ സ്വദേശി കൊട്ടേക്കാട്ടിൽ രേഷ്മ ദിനേശ് വുമൺസ് ഫിസികലിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻ സ്ഥാനം കരസ്ഥമാക്കി.ഇതിനു മുൻപ് 2022ൽ മലപ്പുറത്ത് നടന്ന കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനവും, 2023ല്‍ പാലക്കാട് നടന്ന കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനവും, 2022 കേരള കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനവും, 2023 കേരള കോമ്പറ്റീഷനിൽ സെക്കന്റും ലഭിച്ചിരുന്നു. ഇപ്പോൾ 2024 ൽ ഇന്ത്യ ഫസ്റ്റ് ടൈറ്റിൽ ചാമ്പ്യൻ സ്ഥാനം കൂടി രേഷ്മ ദിനേശ് ലഭിച്ചു.എടപ്പാൾ ചങ്ങരംകുളം ഡി എസ് ഫിറ്റ്നസ് സ്റ്റുഡിയോയിലും തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലും ആണ് രേഷ്മ ദിനേശ് പരിശീലനം ചെയ്യുന്നത്.
പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് നടന്ന മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ക്യാഷ് പ്രൈസുകളും രേഷ്മ ദിനേശിന് ലഭിച്ചിരുന്നു.എടപ്പാൾ ചങ്ങരംകുളം ഡി എസ് ഫിറ്റ്നസ് സ്റ്റുഡിയോയിലെ ഡാനിയാണ് രേഷ്മ ദിനേശിന്റെ പേഴ്സണൽ കോച്ച്. മലപ്പുറം പരപ്പനങ്ങാടിയിലെ പ്രമുഖ ബ്യൂട്ടി പാർലറിൽ മാനേജർ ആയി ജോലി ചെയ്യുകയാണ് രേഷ്മ ദിനേശ്.
ചിത്രം : എടപ്പാൾ ചങ്ങരംകുളം ഡി എസ് ഫിറ്റ്നസ് സ്റ്റുഡിയോയിലെ രേഷ്മ ദിനേശിന്റെ പേഴ്സണൽ കോച്ച് ഡാനിയോടൊപ്പം
إرسال تعليق