പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 5 കിലോഗ്രാം കഞ്ചാവ് പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ബാഗിൽ നിന്നും 5 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ പാലക്കാട് എക്സൈസ് റെയിഞ്ച് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ക്രൈം ഇന്റലിജൻസ് വിഭാഗം പാലക്കാട് എസ് ഐ എ പി അജിത് അശോകിന്റെയും പാലക്കാട് റെയിഞ്ച് എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ സയ്യദ് മുഹമ്മദ് വൈയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പരിശോധന സംഘത്തിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ്കോൺസ്റ്റബിൾ എൻ അശോക്, എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ ബെന്നി കെ സെബാസ്റ്റ്യൻ, ശ്രീകുമാർ വാക്കാട്, എക്സൈസ് ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
إرسال تعليق