സർവോദയ മേള വിളംബരജാഥയ്ക്ക് തുടക്കമായി

 

പാലക്കാട്;76 -ാം മത് സർവ്വേദയമേളയോടനുബന്ധിച്ച വിളംബര ജാഥക്ക് പാലക്കാട് ശബരി ആശ്രമത്തിലെ ഗാന്ധി നട്ട തെങ്ങിൻ ചുവട്ടിൽ നിന്നും ആരംഭിച്ചു.വിളയോടി വേണുഗോപാൽ ജാഥാ ക്യാപ്റ്റൻ പവിത്രൻ തില്ലങ്കേരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു സന്തോഷ് മലമ്പുഴ അധ്യക്ഷനായിരുന്നു.സുബ്രഹ്മണ്യൻ മാസ്റ്റർ,മോഹൻകുമാർ, വി.ചന്ദ്രൻ, കെ. അർ' ബിർള,മിനി പൂങ്ങാത്ത്, പി.ഗോപാലൻ  തുടണിയവർ സംസാരിച്ചു.പവിത്രൻ തില്ലങ്കേരി നേതൃത്വം നൽകുന്ന സർവോദയ മേള വിളംബര ജാഥയുടെ സ്വീകരണയോഗം ഒലവക്കോട് നടന്നു.ഏകതാ പരിഷത്ത് സംസ്ഥാന ജനറൽ കൺവീനർ സന്തോഷ് മലമ്പുഴ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശ്രീധരൻ കല്ലൂർ അധ്യക്ഷനായിരുന്നു കാദർ മൊയ്തീൻ, എ.പി രവീന്ദ്രൻ, മിനി പൂങ്ങാത്ത്, മെൽക്കിസദേക്,കാപ്പിൽ മോഹനൻ എന്നിവർ സംസാരിച്ചു.


മലപ്പുറം തിരുനാവായ തവനൂർ മാമാങ്ക ഭൂമിയിൽ മഹാത്മജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത ഭാരത പുഴയിൽ കെ.കേളപ്പജീ അന്ത്യവിശ്രമം കൊള്ളുന്ന നിളാനദി കരയിൽ  ഫെബ്രുവരി 9, 10, 11, 12 തിയ്യതികളിൽ നടക്കുന്ന മേള നഗരിയിൽ വിളംബര ജാഥ സമാപിക്കും.


Post a Comment

أحدث أقدم