പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണ് പ്രഗതി- സാക്ഷം സ്‌കോളർഷിപ്പ്. ഫീസ് അടയ്‌ക്കാൻ നിവൃത്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ലക്ഷ്യം. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനാണ് ( എഐസിടിഇ) സാക്ഷവും പ്രഗതിയും നടപ്പാക്കുന്നത്.പ്രഗതി സ്‌കോളർഷിപ്പ്- ആർക്കൊക്കെ അപേക്ഷിക്കാം ഒന്നാംവർഷ ഡിഗ്രിക്കോ, ഡിപ്ലോമക്കോ പഠനം പ്രവേശനം നേടി, എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആയിരിക്കണം അപേക്ഷകർ. കഴിഞ്ഞവർഷം കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കുറവായിരിക്കണം
ആനുകൂല്യങ്ങൾ
30000 രൂപവരെ ട്യൂഷൻ ഫീയും, പ്രതിമാസം 2000 രൂപ 10 മാസത്തേക്ക് സഹായവും ലഭിക്കും. ട്യൂഷൻ ഫീസിൽ സ്ഥാപനത്തിൽ നിന്ന് ഇളവ് കിട്ടിയവരെങ്കിൽ മറ്റു പഠന ചെലവുകൾക്കായി പ്രതിവർഷം 30,000 രൂപ കിട്ടും. പട്ടികജാതി- പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണമുണ്ട്. ഇരട്ട ഡിഗ്രി, ഇന്റഗ്രേറ്റഡ് ഡിഗ്രി, ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹരല്ല. ഒരു കുടുംബത്തിൽ നിന്ന് രണ്ടു കുട്ടികൾക്ക് വരെ സ്‌കോളർഷിപ്പ് ലഭിക്കും
സാക്ഷം സ്‌കോളർഷിപ്പ്
എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ ഡിഗ്രി/ ഡിപ്ലോമ പ്രവേശനം നേടുന്ന 40% മുതൽ ദിവ്യാംഗരായ വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. 1000 രൂപയാണ് സ്‌കോളർഷിപ്പ് തുക. 30,000 രൂപ ട്യൂഷൻ ഫീസ് റീ ഇംബേഴ്‌സ്‌മെന്റായി ലഭിക്കും. പ്രഗതിക്കും സാക്ഷത്തിനും ഒരേസമയം അപേക്ഷിക്കാൻ പാടില്ല. ഇപ്പോൾ പദ്ധതിയിൽ ഉള്ളവരുടെ സ്‌കോളർഷിപ്പ് പുതുക്കാനുള്ള അപേക്ഷയും സ്വീകരിക്കും.
വിശദവിവരങ്ങൾക്ക്
pmkvy@nsdcindia.org സംശയനിവർത്തി വരുത്താം
إرسال تعليق