10 മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള, നെല്ലിപ്പുഴ സംരക്ഷണ സമിതിക്ക് വേണ്ടി,ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി, നാശോൻമുഖമാകുന്ന നെല്ലിപ്പുഴയുടെ ദാരുണാവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു.നെല്ലിപ്പുഴയിൽ മാലിന്യം നിറയുന്നു,പുഴ മെലിയുന്നു,പുഴ കേന്ദ്രീകരിച്ചുള്ള കയ്യേറ്റവും വ്യാപകമാണ്.പുഴയുടെ വീണ്ടെടുപ്പിനുള്ള പരിശ്രമങ്ങളുമായി പ്രവർത്തിക്കുന്ന നെല്ലിപ്പുഴ സംരക്ഷണ സമിതിക്ക്,എല്ലാവിധ പിന്തുണയുമായി മെട്രോമാൻ ഇ.ശ്രീധരനും ഭാരതപ്പുഴ സംരക്ഷണ സമിതിയും രംഗത്തുണ്ട്.അധികാരികളെ ഉണർത്താനാണ് ഇത്തരമൊരു ചെറിയ വീഡിയോ തയ്യാറാക്കിയതെന്നും പ്രകൃതിസ്നേഹം ഉള്ള ആർക്കും ഈ കൂട്ടായ്മയിൽ പ്രവർത്തിക്കാമെന്നും എഴുത്തുകാരിയും അധ്യാപികയുമായ ഷിജി റോയ് പറഞ്ഞു.
إرسال تعليق