പാലക്കാട് :മുതലമട സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി(സ്വിസ്), വനംവകുപ്പ് നെന്മാറ ഡിവിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബ്രഷ് വുഡ് ചെക്ക് ഡാം നിർമ്മിച്ചു.മണ്ണൊലിപ്പ് തടയുവാനും, വന്യമൃഗങ്ങൾക്ക് ദാഹമകറ്റുവാനുമാണ് ചെറിയ നീർച്ചാലുകളിൽ ഇത്തരം ജൈവതടയണകൾ നിർമ്മിക്കുന്നത്.കൊട്ടിയം ഡോൺ ബോസ്കോ കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.മനോജ് നിർവഹിച്ചു.നെല്ലിയാമ്പതി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. ജയേന്ദ്രൻ അധ്യക്ഷത വഹിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥരായ എസ്. പ്രമോദ്,വി.അഭിലാഷ്, പി.കെ.ഷാജുമോൻ,ജി. സാബു,എസ്.ശ്രീജിത്ത്,അനൂപ് ചന്ദ്രൻ, എസ്.ശ്രീജിത്ത്, ഷാജുമോൻ, എം.ഷെരീഫ്,സുന്ദരൻ, സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി (സ്വിസ്) കോർഡിനേറ്റർമാരായ സി.പ്രശാന്ത്, ആർ.രാകേഷ്, ഡോൺ ബോസ്കോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരായ കെ.അലക്സ്, അലീന ആന്റണി, റൂറൽ ക്യാമ്പ് കോർഡിനേറ്റർമാരായ ബി.എസ്.ശ്രീലക്ഷ്മി, അമേയ.എസ്.ദിമി തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق