പാലക്കാട് :സാമ്പത്തിക സ്രോതസ്സുള്ളവർ കനിവ് കാണിച്ചാൽ പാവപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാനാകുമെന്ന് കെ ബി എസ് അക്കാദമി ചെയർമാൻ ശ്രീജിത്ത് എസ് നായർ അഭിപ്രായപ്പെട്ടു. ജെസിഐ ഇന്ത്യ പാലക്കാട് ഘടകം എം.എ പ്ലൈ എൻജിഒ വെണ്ണക്കരയിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസിക്കാൻ സ്വന്തമായൊരു ഇടം എന്നത് മനുഷ്യന്റെ അത്യാവശ്യങ്ങളിലൊന്നാണ്.ജീവിത പരാധീനതകൾ കാരണം ഇല്ലാതെ പോയ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ജെസിഐ പ്രവർത്തകരുടെ ഇടപെടലുകൾ പ്രശംസനീയമാണെന്ന് ശ്രീജിത്ത് എസ് നായർ പറഞ്ഞു.
ജെസിഐ എം.എ പ്ലൈ എൻജിഒ പ്രസിഡന്റ് എ. സമീറ,ജെസിഐ അഖിലേന്ത്യാ കോർഡിനേറ്റർ ഹിതേഷ് ജെയിൻ, നേതാക്കളായ നിഖിൽ കൊടിയത്തൂർ, പ്രശാന്ത്.പി,സെക്രട്ടറി ഋഷികേഷ് രവി പ്രകാശ്, പ്രോജക്ട് ഡയറക്ടർ ആർ.രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. മിലാകുദീൻ നഗറിലെ ഫിറോസിനാണ് ജെസിഐ ഇന്ത്യ വിഭാവനം ചെയ്ത സുസ്‌ഥിര വികസന പദ്ധതിയിലൂടെ വീട് നിർമിക്കുന്നത്.
إرسال تعليق