പത്ത് വർഷത്തിനിടയിൽ കല്ലടിക്കോട് മുതൽ പാലക്കയം വട്ടപ്പാറവരെയുള്ള ഭാഗങ്ങളിൽ കാട്ടാനകൾ നശിപ്പിച്ചത് 20 കോടിയുടെ കാർഷിക വിളകൾ.

 

കല്ലടിക്കോട്: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കല്ലടിക്കോട് മുതൽ പാലക്കയം വട്ടപ്പാറവരെയുള്ള ഭാഗങ്ങളിൽ  കാട്ടാനകൾ നശിപ്പിച്ചത് 20 കോടിയുടെ കാർഷിക വിളകൾ.ആനകലുടെ ശല്യം രൂക്ഷമായത് 10 വർഷങ്ങൾക്കുമുമ്പാണ്‌.കഞ്ചിക്കോട്, മലമ്പുഴ ഭാഗത്തു നിന്നാണ്‌ ആനകൾ കല്ലടിക്കോടൻ മലയുടെ അടിവാരങ്ങളിലേക്ക് എത്തിയിരുന്നത്. പലപ്പോഴും ആനകൾ അതേ ദിവസംതന്നെ കിലോമീറ്ററുകൾ സഞ്ചരിച്ച് പാലക്കയം തരുപപ്പൊതി, വട്ടപ്പാറ ,അച്ചിലട്ടി തുടങ്ങിയ പ്രദേസങ്ങളിലും എത്തുമായിരുന്നു.വെളുപ്പിനെ റബർ ടാപ്പിങ്ങിനായി പോകുന്നവരേയും വളർത്തു മൃഗങ്ങൾക്ക് പുല്ല് ശേഖരിക്കാൻ പോകുന്നവരേയും, കൂലിപ്പണിക്ക് പോകുന്നവരേയും കാട്ടാനകളടക്കമുല്ല വന്യ മൃഗങ്ങൾ ആക്രമിക്കുന്നത് പതിവായിരുന്നു. മലയോര കൃഷിയിടങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ നിന്നിറങ്ങി ജനവാസ മേഖലകളിലേക് എത്താനും ദേശീയ പാത പോലും മുറിച്ചുകടക്കാനും തുടങ്ങി.




കയ്യറ, ഞാറക്കോട്, മുട്ടിയങ്കാട്, വടക്കന്റെ കാട്, മേലേപ്പയ്യാനി, മുതുകാട് പറമ്പ്, പറക്കലടി, ചെറുമല, കരിമല, കൂമൻകുണ്ട്, മുണ്ടനാട്, തരുപ്പപൊതി, കുണ്ടംപെട്ടി,വട്ടപ്പാറ, അച്ചിലട്ടി, തുടങ്ങിയ പ്രദേശങ്ങലിൽ വന്യ മൃഗങ്ങൾ സ്ഥിരമായി.മലയോര മേഖലയിൽ കൃഷി ചെയ്തിരുന്ന റബ്ബർ തൈകൽ, തെങ്ങ്, കമുക്, ജാതി, കൊക്കോ, വാഴ തുടങ്ങിയവ നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കി.തുടിക്കൊട് ആദിവാസികോലനി, പട്ടിയപ്പൻ തരിശ് കോളനി,ആനവാരി കോളനി, ശിങ്കംപാറ ആദിവാസികോളനി തുടങ്ങിയയിലെല്ലാം കാട്ടാനാകളുടെ ആക്രമണം തുടരുന്നത് ഭീതിക്ക് ഇടയാക്കുന്നു. വൈദ്യുതി വേലികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും പരിചരണമില്ലാത്തതിന്റെ പേരിൽ നശിച്ചു പോയിരിക്കുകയാണ്‌. ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതെ തടയാൻ വനം വകുപ്പ് ശാശ്വത പരിഹാരം കാണണം.ആനകൾക്കു പുറമെ കാട്ടു പോത്ത്, മാൻ, കുരങ്ങ്, പുലി, കടുവ തുടങ്ങിയവയും കൃഷിയിടത്തിൽ സ്ഥിരമുണ്ട്.


Post a Comment

أحدث أقدم