പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാക്കൾ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ മുഹമ്മദ് ഹക്കിം (28), സെയ്തലവി (32) എന്നിവരാണ് കസബ ലിമിറ്റ് കൂട്ടുപാതയിൽ പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. 23 ചാക്ക് ഹാൻസ്, കൂൾ ലിപ് തുടങ്ങിയ ലഹരിവസ്തുക്കൾ ഇന്നോവ കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ വി. വിജയരാജൻ, എസ്.ഐമാരായ എച്ച്. ഹർഷാദ്, ഉദയകുമാർ, സീനിയർ പൊലീസ് ഓഫിസർ സിജി, ആഷിഷ്, ശിവപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
23 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി മണ്ണാർക്കാട് സ്വദേശികൾ പിടിയിൽ
The present
0
إرسال تعليق