നിയമാവബോധവും സാമൂഹ്യ സേവന സന്നദ്ധതയുമുള്ള ഉത്തമ പൗരന്മാരായി വിദ്യാർത്ഥികൾ മാറണം;സ്റ്റുഡൻസ് പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി

 

കല്ലടിക്കോട്:കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ നടത്തിയ സ്റ്റുഡൻസ് പോലീസ് പാസിംഗ് ഔട്ട് പരേഡിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു.കല്ലടിക്കോട് എസ് ഐ സുന്ദരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിയമാവബോധവും, മതനിരപേക്ഷ കാഴ്ചപ്പാടും സാമൂഹ്യ സേവന സന്നദ്ധതയുമുള്ള ഉത്തമ പൗരന്മാരായി വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ സഹായിക്കുന്ന എസ് പി സി കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് ഉദ്ഘാടകൻ പറഞ്ഞു.രാവിലെ തന്നെ കേഡറ്റുകള്‍ പരേഡിനായി ഗ്രൗണ്ടില്‍ അണി നിരന്നു.ചിട്ടയായ പരിശീലനത്തിന്റെയും നിർദേശത്തിന്റെയും ഗുണഫലങ്ങൾ പ്രകടമായ കേഡറ്റുകളുടെ അച്ചടക്ക പൂർണമായ താള ചലനങ്ങൾ  കാണികളിൽ ആവേശമുയർത്തി.പൊതുവെ മികവുള്ള കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തെ കൂടുതല്‍ ചടുലമാക്കാന്‍ എസ് പി സി പോലുള്ള കർമ്മ പദ്ധതികൾ  വഴിതെളിയിച്ചിട്ടുണ്ട്.



  കുട്ടികള്‍ക്ക് ലക്ഷ്യബോധവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം നല്‍കി അവരുടെ കര്‍മശേഷി വികസിപ്പിച്ച് സാമൂഹിക വികസനത്തിന് ഉപയുക്തമാക്കുന്നതില്‍   എസ് പി സി സഹായകമാണ്.കരിമ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ,  ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനോയ്‌,ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജമീർ,കല്ലടിക്കോട് സ്റ്റേഷൻ എസ്പിസി ഡ്രിൽ ഇൻസ്ട്രക്റ്റേഴ്‌സ് കൃഷ്ണകുമാർ, റോഷ്നി,പിടിഎ പ്രസിഡന്റ് സജി പീറ്റർ,പിടിഎ വൈസ് പ്രസിഡന്റ് സോമൻ തുടങ്ങിയവർ  പാസിംഗ് ഔട്ട്  പരേഡിൽ പങ്കെടുത്തു


Post a Comment

أحدث أقدم