കല്ലടിക്കോട് : തുപ്പനാട് മീൻവല്ലം റോഡിന്റെ ഉദ്ഘാടനം നടന്നു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌റിയാസ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. എം എൽ എ അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. എസ് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എച്ച് ജാഫർ, ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയവിജയൻ, ബ്ലോക്ക് മെമ്പർ ഓമന രാമചന്ദ്രൻ, വാർഡ് മെമ്പർമാരായ എം. ചന്ദ്രൻ, കെ. മോഹനൻ,പി. കെ അബ്‌ദുള്ളകുട്ടി തുടങ്ങി മറ്റു രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
إرسال تعليق