മണ്ണാർക്കാട് :മണ്ണാർക്കാട് പട്ടണത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക വിഭാഗവും കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയും പരിശോധന നടത്തും. ദേശീയപാതയോരത്ത് പുതിയ തൂണുകൾ സ്ഥാപിക്കാതെ നിലവിലുള്ള തെരുവ് വിളക്കിന്റെ തൂണുകളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള സാധ്യതയാണ് തേടുന്നത്.പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ നെല്ലിപ്പുഴ പാലത്തിനും കുന്തിപ്പുഴ പാലത്തിനും ഇടയിലുള്ള 3.5 കിലോമീറ്ററിൽ ആണ് ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി.
കേബിൾ ഉറപ്പിക്കുന്നതിനും മറ്റുമായി അമ്പതോളം തൂണുകൾ സ്ഥാപിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ ഇതിന് ദേശീയപാത അതോറിറ്റിയിൽ നിന്ന് അനുമതി ലഭ്യമായിട്ടില്ല.ഈ സാഹചര്യത്തിലാണ് അധികൃത ബദൽ മാർഗ്ഗം തേടുന്നത്. തെരുവിളത്തിന്റെ തൂണുകളിൽ ക്യാമറ സ്ഥാപിക്കൽ സാധ്യമാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടാൽ അടങ്കൽ പുതുക്കി ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഒരു മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് സാങ്കേതിക വിഭാഗം ലക്ഷ്യമിടുന്നത്.കോഴിക്കോടുള്ള ഇൻഫോസെക് ഇൻഫ്ര എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. പ്രവർത്തികൾ തുടങ്ങാൻ എനിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാതിരിക്കുന്നത് പദ്ധതി നീണ്ടുപോകാനും കാരണമായി.
അതി നൂതന ക്യാമറകൾ അടക്കം 47 എണ്ണമാണ് ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥാപിക്കുക. 65 ലക്ഷം രൂപയാണ് ഇതിനായി വകവരുത്തിയിട്ടുള്ളത്. നഗരസഭക്കും പോലീസിനും ക്യാമറകളിലെ ദൃശ്യങ്ങൾ ഒരുപോലെ ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരിക്കുക. ഇതിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനും കുറ്റവാളികളെ പിടികൂടാനും എളുപ്പമാകും എന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
إرسال تعليق