പാലക്കാട്: മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. ഒലവക്കോട് റെയിൽവേ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിയെയാണ് പ്ലസ് ടു പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. സ്‌കൂളിൽ പോയെങ്കിലും ഹാൾ ടിക്കറ്റ് നൽകാതെ വിദ്യാർത്ഥിയെ തിരിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മോഡൽ പരീക്ഷയിൽ മാർക്ക് കുറവായതിനാൽ സേ പരീക്ഷ എഴുതിയാൽ മതിയെന്ന് അദ്ധ്യാപകർ പറഞ്ഞതായും വിദ്യാർത്ഥി നൽകിയ പരാതിയിൽ പറയുന്നുണ്ട്. പ്ലസ് ടു ഫിസിക്‌സ് പരീക്ഷയാണ് വിദ്യാർത്ഥിയെ എഴുതാൻ അനുവദിക്കാതിരുന്നത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി.
إرسال تعليق