മണ്ണാര്‍ക്കാട്: വാഹനത്തില്‍ മദ്യം ഒളിപ്പിച്ച് വില്‍പ്പന നടത്തുകയായിരുന്ന ആളെ പിടികൂടി. മണ്ണാര്‍ക്കാട് അണ്ടിക്കുണ്ട് സ്വദേശി സുരേഷ്‌കുമാര്‍ (48) ആണ് എക്സൈസിന്റെ വാഹനപരിശോധനയിൽ പിടിയിലായത്. 10ലിറ്റര്‍ മദ്യമാണ് കണ്ടെടുത്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെ ആശുപത്രിപ്പടി ജങ്ഷനിലാണ് സംഭവം. അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. വിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ്കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ പി.കെ. കൃഷ്ണദാസ്, കെ.എസ്. പ്രവീണ്‍കുമാര്‍, എ.സി. ഹംസ, സി.ഇ.ഒമാരായ പ്രത്യുഷ്, അജിത, ഷീജ, ഡ്രൈവര്‍ അനീഷ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു
വാഹനത്തില്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയയാളെ എക്സൈസ് പിടികൂടി*
The present
0
إرسال تعليق