തച്ചമ്പാറ:പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3ന് നടക്കുന്നതിന്റെ ഭാഗമായി മുതുകുറുശ്ശി മുണ്ടമ്പലം കുന്ന് അംഗനവാടിയിൽ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു.അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.
മുണ്ടമ്പലം കുന്നു അംഗനവാടി യിൽ മുൻ വാർഡ് മെമ്പർ ഗീത,ആശാ വർക്കർ ഓമന,അംഗനവാടി ടീച്ചർ സതിഎന്നിവർ ചേർന്ന് ആദ്യത്തുള്ളി മരുന്ന് വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മാർച്ച് 3 രാവിലെ 8 മണി മുതൽ 5 മണി വരെയാണ് തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.
إرسال تعليق