അട്ടപ്പാടി സമ്പാർകോഡ് വനത്തിൽ നിന്നും മാനിറച്ചിയുമായി നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. 5 പേരാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപെട്ടു. 6 പ്രതികളിൽ 4 പേർ മലപ്പുറം സ്വദേശികളും രണ്ടുപേർ അട്ടപ്പാടിക്കാരുമാണ്. റിഷാദ്, സോബി, സമീർ, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ, സിജോ എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതിയായ റിഷാദ് ഓടി രക്ഷപെട്ടു. ഏകദേശം 100 കിലോ പുള്ളി മാനിന്റെ ഇറച്ചിയും നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
إرسال تعليق