എംഎൽഎക്ക് കത്തുകൾ എഴുതി സ്കൗട്ട് വിദ്യാർത്ഥികൾ

 

മലയാള ഭാഷ ദിനാചരണത്തിന്റെ സമാപനമായി തിരുവിഴാംകുന്ന് സിപിഎയുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും ഭാഷാ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീന് കത്തുകളെഴുതി.നമ്മുടെ നാട്ടിൽ കുട്ടികളുടെ മുങ്ങിമരണങ്ങൾ നിത്യ സംഭവമായ സാഹചര്യത്തിൽ കുട്ടികളെ താഴ്ന്ന ക്ലാസിൽ നിന്ന് തന്നെ നീന്തൽ പഠിപ്പിക്കാനുള്ള സംവിധാനം പഞ്ചായത്തിൽ വേണമെന്ന് ആവശ്യപ്പെട്ടാണ്  മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീന്  വിദ്യാർത്ഥികൾ കത്ത് എഴുതുന്ന  പ്രോഗ്രാം സംഘടിപ്പിച്ചത് .


വ്യാഴാഴ്ച രാവിലെ വിദ്യാലയത്തിൽ വച്ച് നടന്ന "ജീവൻ രക്ഷാ പദ്ധതി "  സീനിയർ അസിസ്റ്റൻറ് കെ പ്രമീള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിപി ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ ജയചന്ദ്രൻ ചെത്തല്ലൂര്‍,സ്റ്റാഫ് സെക്രട്ടറി  ശ്രീവൽസൻ എന്നിവർ സംസാരിച്ചു .തുടർന്ന് വിദ്യാർത്ഥികൾ എഴുതിയ കത്തുകൾ സമീപത്തുള്ള പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 60ലധികം വിദ്യാർത്ഥികളാണ് ജീവൻ രക്ഷാ പദ്ധതിയിൽ പദ്ധതി യിൽ പങ്കാളികളായത്. ആദ്യമായി ട്ടാണ് ഇത്തരമൊരു ജനകീയ പ്രശ്നം ഉന്നയിച്ചുകൊണ്ട് സ്ഥലം എംഎൽഎ ക്ക് കുട്ടികൽ കത്തുകൾ എഴുതുന്നത്.


Post a Comment

أحدث أقدم