തച്ചമ്പാറ : കുന്നത്ത് കാവ് കുറുമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരം വിവിധ പരിപാടികളുടെ ഞായറാഴ്ച ആഘോഷിച്ചു.രാവിലെ വിശേഷാൽ പൂജകൾ ഉണ്ടായി. ഉച്ചയ്ക്ക് പൂരം പുറപ്പാട്, തച്ചമ്പാറ സ്കൂൾ ജംഗ്ഷനിൽ പാണ്ടിമേളം, 6 :30 മുതൽ വിവിധ ദേശങ്ങളായ മുതുകുറിശ്ശി, പൊന്നംകോട്, തച്ചമ്പാറ, കൂറ്റമ്പാടം എന്നിവിടങ്ങളിൽ നിന്നായി പുത്തൻകുളം, ചേനംപാറ, കുറ്റംപാടം ജൂനിയർ, ചിറയിൽ കുടുംബ വേല, വളഞ്ഞ പാലം, മമ്പോക്ക്, ചൂരിയോട്, കുറ്റംപാടം സീനിയർ, പഞ്ചമി, തെക്കുംപുറം, കമ്പിക്കുന്ന്, പൊന്നംകോട്, ആനക്കല്ല്, നെല്ലിക്കുന്ന്, കുറ്റംമ്പട്ടകുന്ന്,
ഗോൾഡൻ ബോയ്സ്, ആക്കംചോല, കണ്ണോട്, ചേനംപാറ, മുള്ളത്തുപാറ, വാലിപ്പാടം കുന്ന്, ന്യൂ ഫ്രണ്ട്സ് പടിഞ്ഞാറേക്കര, വടക്കൻസ്, കൊമ്പൻസ്, തെക്കൻസ് എന്നിവിടങ്ങളിൽ നിന്നായി ആന, തിറ,പൂതൻ, കാള, കുതിര,മയിലാട്ടം, ദേവനൃത്തങ്ങൾ, പുലികളി തെയ്യം,മേളം, പൂക്കാവടി, താബോലം എന്നിവ തച്ചമ്പാറ ജംഗ്ഷനിൽ സംഗമിച്ചു.ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തി.രാത്രി 9 ന് ഡബിൾ തായമ്പക ഉണ്ടായി. വിവിധ ദേശങ്ങളിലായി നിരവധി താബോല ങ്ങളാണ് തച്ചമ്പാറ പൂരത്തിന് അണിനിരന്നത്.
إرسال تعليق