വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂൾ സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ ഇംഗ്ലീഷ് ഫെസ്റ്റ് നവ്യാനുഭവമായി.

 

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ വട്ടമണ്ണപ്പുറം ശങ്കരംപടി നായർകാവിൽ വച്ച് സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ ഇംഗ്ലീഷ് ഫെസ്റ്റ് വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കൗതുകമുണർത്തി. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനും സർഗാത്മകതയും, ആത്മവിശ്വാസവും വർധിപ്പിക്കുന്നതിന് ഈ പരിപാടി സഹായകമായി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സജ്ന സത്താർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.പി നൗഷാദ് അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വി അബ്ദുല്ല മുഖ്യപ്രഭാഷണം നിർവഹിച്ചു.



 എം.പി.ടി.എ വൈസ് പ്രസിഡണ്ട് കെ കാർത്തിക കൃഷ്ണ, എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അലി വെള്ളേങ്ങര, എം മുസ്തഫ, സി.പി നുസ്റത്ത്‌, കെ ബുഷറ, കെ ഷാനിബ, പി ശാരിക, വി.ഗഫൂർ സ്റ്റാഫ്‌ കൺവീനർ പ്രധാനാധ്യാപകൻ സി ടി മുരളീധരൻ സീനിയർ അസിസ്റ്റന്റുമാരായ കെ.എം ഷാഹിന സലീം, കെ.എ.മിന്നത്ത്, ടി. ഹബീബ അധ്യാപകരായ എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, ഐ ബേബി സൽവ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, പി നബീൽ ഷാ, എം അജ്‌ന ഷെറിൻ, കെ സൗമ്യ, പി അജിത, പി അനിത, കെ ഷംസാദ്‌ ബീഗം, സി അശ്വതി, പി ഫർസാന തസ്നി, പി നിഷ എന്നിവർ സംബന്ധിച്ചു.


Post a Comment

أحدث أقدم