തച്ചമ്പാറ:പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നി,മുതുകുർശ്ശി ടൗൺ നവീകരണം പൂർത്തിയാക്കി. കഴിഞ്ഞദിവസം അന്തരിച്ച ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ നാമധേയത്തിലുള്ള 'പി.സി.ജോസഫ് സ്ക്വയർ' അഡ്വ:കെ.ശാന്തകുമാരി എം എൽ എ ഉദ്ഘാടനം നടത്തി.20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷനായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ,രാജൻ മാസ്റ്റർ,വൈസ് പ്രസിഡന്റ് രാജി ജോണി,ഐസക് ജോൺ,ജയ ജയപ്രകാശ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
إرسال تعليق