മണ്ണാർക്കാട് ദുബായ് വേൾഡ് സീരീസ് സൈക്കിൾ ചാലഞ്ചിൽ തിളങ്ങി മണ്ണാർക്കാട്ടുകാരൻ.മണ്ണാർക്കാട് കോടതിപ്പടി സ്വദേശി കല്ലടി അബ്‌ദുൽ റഹീമാണ് ഫെബ്രുവരി 25ന് നടന്ന സ്പിന്നീസ് വേൾഡ് സീരീസ് ചാലഞ്ചിൽ നേട്ടം കൈവരിച്ചത്.ടോപ് 25% ഫിനിഷേഴ്സ് യു സിഐ ഗ്രാൻഡ് ഫോണ്ടോ വേൾഡ് ചാംപ്യൻഷിപ്പിലേക്ക് അബ്‌ദുൽ റഹീം യോഗ്യത നേടി. ഓഗസ്റ്റിൽ ഡെന്മാർക്കിലാണ് വേൾഡ് ചാംപ്യൻഷിപ്പ് നടക്കുന്നത്.
ഇതു കൂടാതെ ഫിലിപ്പീൻസ് കോൺസുലേറ്റ് നടത്തിയ മൗണ്ടെയ്ൻ ബൈക്ക് റേസിൽ രണ്ടാം സ്‌ഥാനവും മൗണ്ടൈൻ ബൈക്ക് അറേബ്യ റേസിൽ ഫാറ്റ് ബൈക്ക് കാറ്റഗറിയിൽ ഒന്നാം സ്‌ഥാനവും നേടി.കല്ലടി മൊയ്ദുട്ടി - സഫിയ ദമ്പതികളുടെ മകനാണ് അബ്ദുൾ റഹിം.
إرسال تعليق