കല്ലടിക്കോട് :കരിമ്പ ഗവൺമെന്റ് ഹൈസ്കൂൾ പച്ചക്കറി തോട്ടത്തിൽ സ്റ്റുഡൻസ് പോലീസ് യൂണിറ്റ് നടത്തിയ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടത്തി.മണ്ണില്‍ നിന്നും ചെടികള്‍ മുളച്ചുപൊങ്ങുന്നതും പൂവിടരുന്നതുമെല്ലാം നിറഞ്ഞ കൗതുകത്തോടെ കാണുന്നവരാണ് കുട്ടികൾ.വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനാണ് സ്കൂളുകളില്‍ സാധ്യമായ തോതിൽ മഞ്ഞൾ ഉൾപ്പെടെയുള്ള കൃഷി ആരംഭിക്കാൻ തീരുമാനിച്ചത്.ജൂൺ മാസത്തിൽ മഞ്ഞൾ നടുകയും ഫെബ്രുവരി മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്തു. സ്റ്റുഡൻസ് പോലീസ് നടത്തിയ വിളവെടുപ്പിലൂടെ മഞ്ഞൾ,വാഴ,മുരിങ്ങ, തുടങ്ങിയ
കാർഷിക വിഭവങ്ങൾ ലഭിച്ചതായി ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജമീർ പറഞ്ഞു.ഹൈസ്കൂൾ അങ്കണത്തിൽ കൃഷി ചെയ്തെടുത്ത മഞ്ഞൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി. പി.ടി.എ.പ്രസിഡൻറ് സജി പീറ്റർ,പ്രിൻസിപ്പൽ ബിനോയ്,എസ് പി സി പരിശീലകരായ സദാശിവൻ മാസ്റ്റർ, ഷീബ ടീച്ചർ,പോലീസുദ്യോഗസ്ഥൻ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق