തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാന നവീകരണം സമർപ്പണം കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.മണ്ണാർക്കാട് ബ്ലോക്കിന്റെ 50 ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 15 ലക്ഷം രൂപയും മുടക്കിയാണ് 'നിത്യ വിശ്രമ കേന്ദ്രം' എന്ന പേര് നൽകി വാതകശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത,ബിജി ടോമി,ആയിഷ ബാനു കാപ്പിൽ,പി.വി.കുര്യൻ, തനുജരാധാകൃഷ്ണൻ, ജോർജ് തച്ചമ്പാറ, തുടങ്ങിയ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു. അന്തസ്സായി ജീവിക്കുന്നതോടൊപ്പം മരിച്ചാൽ മാന്യമായ സംസ്കാരവും ഉറപ്പാക്കുക എന്നത് മനുഷ്യത്വപരമായ ഒരു നടപടിയാണ്.
എട്ടു ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ പൊതുശ്മശാനം. പുതുതായി നിർമിച്ച വാതകശ്മശാനത്തിന്റെ പ്രവർത്തനത്തിൽ രണ്ടു മൃതദേഹങ്ങൾ ഒന്നിച്ചു ദഹിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഒരു ഉദ്യാനപ്രതീതിയിൽ ആകർഷകമായാണ് നവീകരണം പൂർത്തിയാക്കിയത്. ആധുനിക ജീവിതത്തോടൊപ്പം സമൂഹത്തിന് ആധുനികരീതിയിലുള്ള ശ്മശാനങ്ങളും ആവശ്യമാണെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് രാജി ജോണി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോസ്ഷിനോയ് നന്ദിയും പറഞ്ഞു
إرسال تعليق