എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂൾ എസ്.പി.സി. പാസ്സിംഗ് ഔട്ട് പരേഡും വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമാപിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് മൂന്നാമത് ബാച്ചിലെ 44 കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് വര്‍ണ്ണാഭമായി സംഘടിപ്പിച്ചു.വി. കെ. ശ്രീകണ്ഠൻ എം. പി. വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താർ, എസ്.എം.സി. ചെയര്‍മാന്‍ സിദ്ദീഖ് പാലത്തിങ്ങൽ,പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗം പി.അഹമ്മദ് സുബൈര്‍, ഗാര്‍ഡിയന്‍ എസ്.പി.സി.പ്രസിഡന്റ് പ്രജീഷ് പൂളക്കല്‍,മുൻ പ്രധാനാധ്യാപകൻ എൻ. അബ്ദു നാസർ, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, സബ് ഇൻസ്പെക്ടർ പി.ജി.സദാശിവൻ, പ്രധാനാധ്യാപകന്‍ പി. റഹ്‌മത്ത്, പി. അബ്ദുൽ സലാം എന്നിവര്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച എസ്.പി.സി. കാഡറ്റുകള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ടി.യു.അഹമ്മദ് സാബു, റീന, ഡ്രില്‍ ഇന്‍സ്ട്രെക്ടര്‍മാരായ പി. അസീസ്, കെ.എൽ. ഓമന, അധ്യാപകരായ പി.ദിലീപ്, ഇക്ബാൽ, സി.ജി. വിപിൻ, എസ്. കാര്‍ത്തി, സി. ബഷീർ, ടി.ബി.ഷൈജു, കെ.ജി. സുനീഷ്, പി. അബ്ദുൾ ലത്തീഫ്, പി.എം. സവിത, ഷീജ , പരേഡ് കമാന്റര്‍ പി. നിഷാം അലി, സെക്കന്റ് കമാന്റര്‍ പി. അല ഫാത്തിമ സക്കീർ പ്ലട്ടൂൺ ലീഡർ മാരായ പി. അമൻ സലാം, ആർ. കീർത്തി എന്നിവർ നേതൃത്വം നല്‍കി.
إرسال تعليق