കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ വെറ്റിലപ്പാടം സ്വദേശിയായ സുമേഷിന്റെ കൊച്ചു മനസ്സിലെ ഒരു ആഗ്രഹമായിരുന്നു തച്ചമ്പാറയിലെ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലെ ജിം മാസ്റ്റർ പ്രശാന്തിനെ ഒന്ന് നേരിൽ കാണണം എന്നത്. ജന്മനാൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥ അനുഭവിക്കുന്ന സുമേഷ് എല്ലാ പ്രതിസന്ധികളും നേരിട്ട് ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുമ്പോഴാണ് താൻ നേരിൽ കാണാൻ ഏറെ ആഗ്രഹിച്ചിരുന്ന ജിം മാസ്റ്റർ പ്രശാന്ത് ഒരു മുന്നറിയിപ്പും നൽകാതെ പിറന്നാൾ ആശംസകൾ നേരിൽകണ്ട് ആശംസിക്കുവാനായി കേക്കുമായി വീട്ടിലെത്തിയത്. ഒരു വർഷം മുൻപ് ജിം മാസ്റ്റർ പ്രശാന്തിനെ കുറിച്ചുള്ള സായാഹ്ന പത്രത്തിലെ വാർത്ത കണ്ടതിനെ തുടർന്നാണ് സുമേഷിന് ജിം മാസ്റ്റർ പ്രശാന്തിനെ നേരിൽ കാണാനുള്ള ആഗ്രഹം മനസ്സിൽ തോന്നുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് എന്നിവയിലൂടെ പ്രശാന്തിനോടുള്ള ആരാധന വളരുകയായിരുന്നു. ജന്മദിനത്തിൽ വൈകിട്ടോടെ ജിം മാസ്റ്റർ കേക്കുമായി സുമേഷിന്റെ വീട്ടിൽ എത്തി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു.
ഫോണിൽ മാത്രം താൻ കണ്ടിട്ടുള്ള ആളെ നേരിൽ കാണണം അല്പനേരം സംസാരിക്കണം എന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും മാസ്റ്റർ പ്രശാന്തിനെ നേരിൽ കണ്ടത് വളരെയധികം സന്തോഷമായി തന്റെ ജന്മദിനത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു പ്രതീക്ഷിക്കാതെയുള്ള മാസ്റ്റർ പ്രശാന്തിന്റെ വീട്ടിലേക്കുള്ള വരവ് നേരിൽ കണ്ടപ്പോൾ തനിക്ക് സന്തോഷത്തിൽ എന്തു പറയണം എന്തു സംസാരിക്കണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി കുറച്ചുനേരം എന്ന് സുമേഷ് പറഞ്ഞു.
ജിം മാസ്റ്റർ പ്രശാന്തിനെ കാണണമെന്ന ആഗ്രഹം സുമേഷ് തച്ചമ്പാറയിലെ സായാഹ്ന പത്രത്തിന്റെ ലേഖകനെ അറിയിച്ചതിനെ തുടർന്നാണ് ജിം മാസ്റ്റർ പ്രശാന്ത് വിവരമറിയും നേരിൽ കാണുകയും ചെയ്തത്.
എല്ലാവരെയും പോലെയുള്ള ഒരു സാധാരണക്കാരനാണ് താൻ തന്നെ പോലെയുള്ള ഒരാളെ നേരിൽ കാണണം എന്ന് ആഗ്രഹം ഉള്ളത് താൻ അറിഞ്ഞിരുന്നില്ല എന്നും സുമേഷിന്റെ വീട്ടിൽ എത്തിയപ്പോൾ സുമേഷിന്റെ അവസ്ഥയും വീട്ടിലെ സാഹചര്യങ്ങളും കണ്ടപ്പോൾ വളരെയധികം സങ്കടം തോന്നിയെന്നും ഒരു സുഹൃത്തായും സഹോദരനായും സുമേഷിനൊപ്പം താൻ ഉണ്ടാവും എന്നും തച്ചമ്പാറയിലെ ജിം മാസ്റ്റർ പ്രശാന്ത് പറഞ്ഞു.
إرسال تعليق