സി.ആര്‍.പി.എഫ്. ജവാന്‍ ട്രെയിനില്‍ മരിച്ച നിലയില്‍

 

ഒറ്റപ്പാലം: സി.ആര്‍.പി.എഫ്. ജവാന്‍ ട്രെയിനില്‍ മരിച്ച നിലയില്‍. ഒറ്റപ്പാലം പാലപ്പുറം ഗ്യാസ് ഗോഡൗണ്‍ റോഡ് അക്ഷരശ്രീയില്‍ പ്രസീതാ(41)ണ് മരിച്ചത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്നു പ്രസീത്. രണ്ടുമാസത്തെ അവധി കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസീത് ഡല്‍ഹിയിലേക്കു മടങ്ങിയത്. 



പാലപ്പുറം കൈപ്പഞ്ചേരി അരവിന്ദാക്ഷന്‍ നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കള്‍: അക്ഷര, ആരാധ്യ.


Post a Comment

أحدث أقدم