കാരാകുറുശ്ശി:കാരാകുറുശ്ശി അയ്യപ്പൻകാവ് അഭയം ചാരിറ്റബിൾ സൊസൈറ്റിയും മെഡിവ യൂനാനി,ആയുർവേദ വെൽനെസ് സെന്ററും പൊതു ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിക്കുന്നു. ജൂലൈ 21 ഞായർ രാവിലെ 9:30 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ ഡോക്ടർമാരുടെ സേവനങ്ങൾ തികച്ചും സൗജന്യമായി ലഭിക്കുന്നതാണന്ന് സംഘാടകർ അറിയിച്ചു.കോങ്ങാട് എംഎൽഎ അഡ്വ.കെ.ശാന്തകുമാരി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നടത്തും.അസ്ഥിരോഗ വിഭാഗം, സ്ത്രീരോഗങ്ങൾ,ജീവിതശൈലി രോഗ നിർണയം,തുടങ്ങിയ ചികിത്സ വിഭാഗങ്ങളും,ഷുഗർ,പ്രഷർ പരിശോധന സൗജന്യം,തുടർ ചികിത്സയ്ക്ക് സൗജന്യ കൺസൾട്ടേഷൻ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 7909230940,9037256143എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും 21ന്
Samad Kalladikode
0
إرسال تعليق