എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന് കീഴിൽ സംഘടിപ്പിച്ച അലിഫ് ടാലന്റ് ടെസ്റ്റിലെ വിജയികളെ അനുമോദിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് കീഴിലുള്ള അറബിക് ലേണിംഗ് ഇംപ്രൂവ്മെന്റ് ഫോഴ്സിന്റെ ഭാഗമായാണ് അലിഫ് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചത്. അറബി ഭാഷ പഠന നൈപുണികൾ വികസിപ്പിക്കുക, ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അലിഫ് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചത്. ടാലന്റ് ടെസ്റ്റിന് അറബിക് അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മൻ എന്നിവർ നേതൃത്വം നൽകി.
ടാലന്റ് ടെസ്റ്റിൽ വിജയികളായ കെ ദിന, എം അജ്നാസ്, ടി മിഷ്ഹൽ എന്നിവരെ മുൻ അറബി അധ്യാപകനും അറബി കാലിഗ്രാഫി വിദ്ഗ്ദനുമായ എം ഹംസ മാസ്റ്റർ മൊമെന്റോ നൽകി ആദരിച്ചു.
إرسال تعليق