ആയുർവേദവും യൂനാനിയും ഒരേ കേന്ദ്രത്തിൽ. സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


 കാരാകുറുശ്ശി :മെഡിവ യൂനാനി,ആയുർവേദ വെൽനെസ് സെന്റർ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ പൊതു ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തി.കോങ്ങാട് എംഎൽഎ അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലത അധ്യക്ഷയായി.വിവിധ ഡോക്ടർമാരുടെ സേവനങ്ങൾ സൗജന്യമായിരുന്നു.ശരീരത്തിനു പ്രതിരോധശേഷി ഉറപ്പാക്കാനുള്ള നല്ല നേരമാണ് കർക്കടകം.ഏതു ഋതുവിലും പ്രതിരോധശേഷി വർധിപ്പിച്ചു രോഗങ്ങളെ അകറ്റി നിർത്താനുള്ള യുനാനി-ആയുർവേദ വഴികൾ മെഡിവയിലുണ്ട് എന്നത് ഈ പ്രദേശത്തുകാർക്ക് അനുഗ്രഹമാണെന്ന് ആരോഗ്യ സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു.മെഡിവ യൂനാനി ആയുർവേദ വെൽനസ് സെന്ററിലെ ഡോക്ടർമാരായ ഡോ.സലീഖ ഫർസാന,ഡോ.മുഹമ്മദ് സിയാദ്,ഡോ.മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ ആരോഗ്യ സെമിനാറിൽ ക്ലാസെടുത്തു.കെ.കെ.രാജേന്ദ്രൻ കാരാകുറുശ്ശി,കെ.എസ്.കൃഷ്ണദാസ്,സുമിതടീച്ചർ,രാധാകൃഷ്ണൻ,പി.സുഭാഷ്,തുടങ്ങിയവർ സംസാരിച്ചു.അൻസി ജോർജ്,ദൃശ്യ എന്നിവരെ ആദരിച്ചു

Post a Comment

أحدث أقدم