കല്ലടിക്കോട്: കാഞ്ഞിരപ്പുഴ കനാലിലെ കല്ലടിക്കോട് കീരിപാറ റോഡിനോടു ചേർന്നു നില്‍ക്കുന്ന വാക മരം കടപുഴകി പൊട്ടി വീഴുമെന്ന ഭീതിയില്‍ യാത്രക്കാർ. മഴയും കാറ്റും ശക്തമാവുന്നതോടുകൂടി മരം
വാഹനങ്ങള്‍ക്കും കല്‍നട യാത്രക്കാർക്കും സമിപത്തെ വീട്ടുകാർക്കും ഭീഷണിയായിത്തിർന്നിരിക്കുന്നത്.ബലം കുറഞ്ഞ മരം ഒരു പ്രദേശം മുഴുവൻ പടർന്നു നില്‍ക്കുകയാണ്. നീളമുള്ള മരത്തിന്‍റെ ശിഖരങ്ങള്‍ സമീപത്തെ വീടുകള്‍ക്കു മുകളിലേയ്ക്കാണ് ചെരിഞ്ഞു നില്‍ക്കുന്നത്.
ശക്തമായ കാറ്റടിച്ചാല്‍ മരം കനാലിലേയ്ക്കോ വീടുകളുടെ മുകളിലേയ്ക്കോ മറിഞ്ഞു വീഴാം. കനല്‍ വരമ്ബിലൂടെ പോകുന്ന 110 കെവി വൈദ്യുതി പോസ്റ്റിന്‍റെ സ്റ്റേ വയർ വലിച്ചു കെട്ടിയിരിക്കുന്നതും ഈ മരത്തിലാണ്. മരത്തിനോ വൈദ്യുതി പോസ്റ്റിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ വലിയ അപകടം ഉണ്ടാവാൻ സാധ്യത ഏറെയാണ്.മരത്തിന്‍റെ വേരുകള്‍ കനാലിന്‍റെ ഉള്ളിലേയ്ക്കായി നില്‍ക്കുന്നത് കനാല്‍ ബണ്ടിന്‍റെ ബലക്ഷയത്തിനും കാരണമാകുന്നുണ്ട്. റോഡില്‍ ചെറിയ വിള്ളലുകളും രൂപപ്പെടുന്നുണ്ട്.
അപകടകരമായ ഈ മരം മുറിച്ചു നീക്കണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാവുകയാണ്. മരച്ചില്ലകളോ മറ്റും പൊട്ടി കനാലിൽ വീഴുകയാണെങ്കിൽ ജല തടസ്സത്തിനും മെയിൻ കനാലിൽ നിന്നും തിരിച്ച് കൊണ്ടുപോകുന്ന ചെറിയ കനാലുകൾക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടും.
إرسال تعليق