പാലക്കാട് :ക്ഷീര കർഷക മേഖലയിൽ കന്നുകാലി വളർത്തുന്ന കർഷകരുടെ എണ്ണം ജില്ലയിൽ വളരെയധികം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മൃഗപരിപാലനം നടത്തുന്ന കർഷകരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ക്ഷീര കർഷകർക്കും മൃഗങ്ങൾക്കും സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കാലിതീറ്റവിലവർദ്ധനവിന് ശ്വാശത പരിഹാരം കണ്ടെത്തണം.കർഷകർക്ക് മുൻകാലങ്ങളിൽ ലഭിച്ചു കൊണ്ടിരിരുന്ന ആനുകുല്യങ്ങളും വിവിധ പദ്ധതികളും നടപ്പിലാക്കി കർഷകരെ മൃഗസംരക്ഷണ മേഖലയിൽ പിടിച്ചു നിർത്തണമെന്നും, ജീവനക്കാരുടെ ശമ്പള പരിഷ്കരണമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ജോയിൻ്റ് കൗൺസിൽ സംസ്ഥാനസെക്രട്ടറി കെ.മുകുന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് അതിഥി ഹാളിൽ ചേർന്ന കൺവെൻഷനിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി.ഗംഗാധരൻ, ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.ഡി. അനിൽകുമാർ, പ്രസിഡൻ്റ് അംജത് ഖാൻ, ജില്ലാ ട്രഷറർ എം.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.ജയപ്രകാശ്.വി അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി കെ.വി.ജയപ്രകാശ് (സെക്രട്ടറി),ഫാറുഖ് എം.എ.(പ്രസിഡൻ്റ്),സുന്ദരൻ കെ.കെ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
إرسال تعليق