പാലക്കാട് ജില്ലയിലെ കരിമ്പ വൈദിക ജില്ലയിൽ ബഥനി മിശിഹാനികരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി,കരിമ്പ സെന്റ്. മേരിസ് ബഥനി സ്കൂളിൽ വച്ച് ബഥനി വിശുദ്ധരായ മർത്ത, മറിയം, ലാസർ എന്നിവരുടെ തിരുനാൾ ആഘോഷം നടന്നു. കരിമ്പ മേഖല വികാരി വെരി. റവ.ഫാ. യോവക്കിം പണ്ടാരംകുടിയിൽ ദിവ്യബലി അർപ്പിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ സ്വാഗത പ്രസംഗം നടത്തി. പൊന്നംകോട് ഫൊറോന വികാരി റവ ഫാ മാർട്ടിൻ കളമ്പാടൻ,സ്റ്റാഫ് പ്രതിനിധി മിനിമോൾ ടീച്ചറും ആശംസകൾ അറിയിച്ച് സംസാരിച്ചു. കരിമ്പ ബഥനി കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ മേരി പോൾ നന്ദി അറിയിച്ചു.കരിമ്പ ബഥനി കോൺവെന്റിന്റെ ചാപ്ളേയിൻ വെരി റവ. ഫാ. ഐസക് കോച്ചേരി , വിവിധ ഇടവകകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികർ,വിവിധ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ,സ്റ്റാഫ് അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവർ സന്നിഹിതരായി. മേഖലയിലെ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. ബഥനിയുടെ 100 വർഷത്തെ ചരിത്രമടങ്ങിയ ഡോക്യുമെന്ററി പ്രദർശനവും നടന്നു. ശതാബ്ദി ആഘോഷത്തിൽ ബഥനി സമൂഹത്തിൻ്റെ ചരിത്ര താളുകളിലൂടെ കടന്നുപോയി.
1863 ലെ കൂനൻ കുരിശു സത്യത്തിനു ശേഷം ഇന്ത്യയിലെ ക്രൈസ്തവ സഭ പിളർപ്പിലേക്ക് പോയി. പിന്നീട് സഭ ഐക്ക്യത്തിനായി നിരവധി ശ്രമങ്ങൾ നടന്നുവെങ്കിലും അവ ഫലപ്രാപ്തിയിലെത്തിയില്ല.സഭൈക്യത്തിന്റെ നിറവിലേക്ക് വരുവാൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മൊത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള പുനരൈക്യ പ്രസ്ഥാനം ഉണ്ടായിവരുവാൻ കുറെ കാലം എടുത്തു.
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ സ്ഥാപകനും പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രണേയ്താവുമായ മാർ ഇവാനിയോസ് പിതാവിനെ ഇന്ന് കത്തോലിക്കാ സഭ ഇന്ന് "ധന്യൻ" ആയി ഉയർത്തി. 1882 ൽ മാവേലിക്കരയിലെ പണിക്കർ കുടുംബത്തിൽ ജനിച്ച കൊച്ചുകീവറീച്ചൻ എന്നറിയപ്പെട്ട ഇവാനിയോസ് പിതാവ് ആദ്യകാലങ്ങളിൽ എംഎ അച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എംഡി സെമിനാരി പ്രിൻസിപ്പൽ ആയിരിക്കെ സെറാപൂർ കോളേജിലേക്ക് അദ്ദേഹത്തെ ഡോ.ഹവൽസ് ക്ഷണിച്ചു. സെരാംപൂർ കോളേജിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ കേരളക്കരയിൽ നിന്ന് പെൺകുട്ടികളെയും ശെമ്മാസന്മാരെയും ഉപരിപഠനത്തിന് കൊണ്ടുപോകുകയും ഉയർന്ന വിദ്യാഭ്യാസം നൽകുകയും ചെയ്തു. അവിടെ വച്ച് സന്ന്യാസത്തെ കുറിച്ച് ചിന്തിക്കുകയും ആ ഒരു ജീവിതരീതി തുടരുകയും ചെയ്തു.1919 ൽ അദ്ദേഹം ബഥനി ആശ്രമം പെരുനാട് മുണ്ടൻ മലയിൽ സ്ഥാപിച്ചു.കൽക്കട്ടയിലെ ബാരിസോളിൽ പരിശീലനത്തിൽ ആയിരുന്ന പെൺകുട്ടികൾ 1921 ൽ തിരികെ പോന്നു.സ്ത്രീ സന്ന്യാസത്തിന് അന്നത്തെ മെത്രാപൊളിത്ത അനുവദിക്കാഞ്ഞതിനാൽ സന്ന്യാസിനി സമൂഹത്തിനു ആരംഭം കുറിക്കാൻ സാധിച്ചില്ല. 1925 ൽ മെയ് 2 ന് എം എ അച്ചൻ ബഥനി മെത്രാപ്പോലീത്ത എന്ന പേരിൽ മെത്രാനായി അഭിഷിക്തനായി.1925 ജൂലൈ 29 ന് ബഥനി സഭ സമൂഹം സ്ഥാപിച്ചു.1925 സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി ധന്യൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ ബഥനി മിശിഹാനികരണ സന്യാസിനി സമൂഹം 1956 ആഗസ്റ്റ് 6 ന് കേരളത്തിലെ ആദ്യ പൊന്തിഫിക്കൽ പദവി നേടിയ സന്യാസിനി സമൂഹമായി.3 പേരിൽ തുടങ്ങിയ ബഥനി സമൂഹത്തിൽ ഇന്ന് സന്യസിനികൾ തന്നെ 1000 ന് മുകളിൽ ഉണ്ട്. ഇന്ന് 5 പ്രോവിൻസുകളിലായി ലോകത്തിലെ നാലു ഭൂഖണ്ഡങ്ങളിൽ ബഥനി സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്ത് വരുന്നു.1930ൽ ആർച്ച് ബിഷപ്പ് മാർ ഇവനിയോസ് പിതാവും മാർ തെയോഫിലോസ് പിതാവും രണ്ടു വൈദികരും കിളിലേത്ത് ചാക്കോ എന്നിവർ കൊല്ലം അരമനയിൽ ബെൻസിഗാർ തിരുമേനിയുടെ അടുത്ത് സത്യപ്രതിജ്ഞ ചെയ്തു ആഗോള കത്തോലിക്കാ സഭയുമായി പു:നരൈക്യപ്പെട്ടു.
إرسال تعليق