കാഞ്ഞിരപ്പുഴ :കൊച്ചുകുരുന്നുകളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടാനിടയുള്ള സുന്ദര ഗാനം 'അണ്ണാൻ കുഞ്ഞ്' പിക്നിക് സോങ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ആന്റണി ജോർജ് ഗാനരചന,സംഗീതം, നിർമ്മാണം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത്,മേലാറ്റൂരിലെ അലീനസുനു എന്ന കൊച്ചു മിടുക്കിയാണ്.കാഞ്ഞിരപ്പുഴയിലും പരിസരപ്രദേശങ്ങളിലും ആണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. ആന്റണി ജോർജ് രചിച്ച 14 ഗാന ശ്രേണിയിൽ ഒന്നാണ് അണ്ണാൻ കുഞ്ഞ്.കുയിൽ എന്ന പേരിൽ മറ്റൊരു താരാട്ട് പാട്ടും ഉടൻ പ്രേക്ഷകരിലെത്തും. അവതരണം എ ജി പ്രൊഡക്ഷൻ.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടൻ അധ്യക്ഷനായി.രവി അടിയത്ത്,രാജൻ പുത്തൻവീട്ടിൽ,സുധീഷ്,പ്രമീള തുടങ്ങിയവർ ഗാനോപഹാരത്തിന്റെ പ്രകാശന വേദിയിൽ സംസാരിച്ചു.കോവിഡ് ജീവിതകാലം പ്രമേയമാക്കിയ തിരിച്ച് വരവ് ഷോർട്ട് ഫിലിമിന്റെ പ്രദർശനവും നടത്തി.
'അണ്ണാൻ കുഞ്ഞ്' പ്രദർശനവും പ്രകാശനവും,കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജൻ ഉദ്ഘാടനം ചെയ്തു
Samad Kalladikode
0
إرسال تعليق