പെരുമഴയത്ത് വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ച് പോയി; വെള്ളച്ചാട്ടത്തിൽ ഒരാൾ കുടുങ്ങി

 

പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ ഒരാൾ കുടുങ്ങി. ഇയാൾ ഇപ്പോൾ വള്ളിയിൽ തൂങ്ങി നിൽക്കുന്നുവെന്നാണ് വിവരം. ഫയർഫോഴ്സ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.

വാച്ചർമാരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ വെള്ളച്ചാട്ടത്തിൽ പോയതെന്ന് വനംവകുപ്പ് പറയുന്നു. വെള്ളച്ചാട്ടത്തിനു സമീപത്തെ വള്ളിയിൽ പിടിച്ചു നിൽക്കുന്ന ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു.

അതേസമയം പാലക്കാട് തന്നെ ചിറ്റൂര്‍ പുഴയില്‍ പ്രായമായ സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേർ കുടുങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. മണിക്കൂറുകളോളം പുഴയ്ക്ക് നടുവിൽ കുടുങ്ങിയ ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ ദേവി, ലക്ഷ്മണൻ, സുരേഷ്, വിഷ്ണു എന്നിവരെ അതിസാഹസികമായാണ് ഫയര്‍ ഫോഴ്‌സ് സംഘം രക്ഷിച്ചത്.

Post a Comment

أحدث أقدم