പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു

മുതുകുറിശ്ശി : കെ. വി. എ. എൽ. പി. സ്കൂളിൽ 2024-25 വർഷത്തെ ജനറൽ പി ടി എ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. അധ്യാപിക സീന ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ മുൻ പി ടി എ പ്രസിഡന്റ് സനിൽ കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അധ്യാപിക വസന്ത ടീച്ചർ ബോധവത്കരണ ക്ലാസ് നൽകി. പ്രധാന അധ്യാപിക ഷൈനി ടീച്ചർ കണക്ക് അവതരണം നടത്തി. 2024 -2025 ജനറൽ പി ടി എ ഭാരവാഹികളായി പ്രസിഡണ്ടായി മുഹമ്മദ് ഷരീഫ്, വൈസ് പ്രസിഡണ്ടായി മുജീബ്, എം പി ടി എ പ്രസിഡണ്ടായി ഷമീമ,എം പി ടി എ വൈസ് പ്രസിഡണ്ടായി സാജിത എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

أحدث أقدم