വട്ടപ്പാറ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

 

പാലക്കയം :വട്ടപ്പാറ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.മണ്ണാർക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തിൽ മണികണ്ഠന്റെ മകൻ വിജയ് (21) ആണ് ഒഴുക്കിൽപ്പെട്ടത് .രണ്ട് കൂട്ടുകാരുമൊത്ത് വൈകുന്നേരം വട്ടപ്പാറ ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
 ഒഴുക്കിൽപ്പെട്ട് കാണാതായ വിജയിക്കായി മണ്ണാർക്കാട് അഗ്നിശമന സേനയും കല്ലടിക്കോട് പോലീസും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുഴയുടെ താഴെ വല കെട്ടിയിരിക്കുകയാണ്. പുഴയിൽ ജലനിരപ്പ് ഉയർന്നതിനാലും പ്രദേശത്ത് ഇരുട്ടായതിനാലും തിരച്ചിൽ നിർത്തി.നാളെ കാലത്ത് വീണ്ടും തിരച്ചിൽ ആരംഭിക്കും.

Post a Comment

أحدث أقدم