കരുവാരക്കുണ്ട് :ചക്കക്കൂട്ടം വാട്സാപ്പ് കൂട്ടായ്മയും ചക്കക്കൂട്ടം കമ്പനിയും സംയുക്തമായി കർഷകർക്കായി കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തിയ ഏകദിന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി.
കേരളത്തിൽ പല ഇനത്തിൽപ്പെട്ട ചക്കകൾ സുലഭമാണെങ്കിലും പൂർണമായും അവ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തിൽ ധാരാളം ചക്ക ആരാലും ഉപയോഗിക്കാതെ നശിച്ചുപോകുന്നു. ഇതുവഴി നമ്മുടെ നാടിന് നഷ്ടമാവുന്നത് കോടിക്കണക്കിന് രൂപയാണ്.
ചക്ക ഒരു അതുല്യ നിക്ഷേപമാണ്,ക്യാമ്പിൽ സംസാരിച്ചവർ പറഞ്ഞു.
പാഴായിപ്പോകുന്ന ആയിരക്കണക്കിന് ചക്കകൾ ശേഖരിച്ച് അവ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി കർഷകർക്കെങ്ങനെ വരുമാനം വർദ്ധിപ്പിക്കാം, വിപുലമായ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാം? ചക്കയുടെ വിപണന സാധ്യത എത്രത്തോളം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചക്കക്കൂട്ടം സംസ്ഥാന കോഡിനേറ്റർ അനിൽ ജോസ് ക്ലാസെടുത്തു.
ഭക്ഷ്യസംസ്കരണം, വായ്പസാധ്യത,സബ്സിഡി,ലൈസൻസ് ലഭ്യമാക്കൽ എന്നിവയെക്കുറിച്ച്
ജില്ലാ റിസോഴ്സ് പേഴ്സൺ അജീഷ് ക്ലാസെടുത്തു.ക്യാമ്പ് കോഡിനേറ്റർ സാന്റി മാത്യു സ്വാഗതവും മാത്യു പാലക്കുന്നേൻ നന്ദിയും പറഞ്ഞു
إرسال تعليق