മണ്ണാർക്കാട് സ്വദേശിയെ എൻ.എസ്.യു ദേശീയ കൺവീനറായി നിയമിച്ചു

 

ന്യൂഡല്‍ഹി:നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയൻ (എൻ.എസ്.യു) സോഷ്യല്‍ മീഡിയ ദേശീയ കണ്‍വീനറായി മണ്ണാർക്കാട് സ്വദേശി സി.കെ.ഷാഹിദിനെ നിയമിച്ചു.കെ.എസ്.യു പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റാണ്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഷാഹിദ് എടത്തനാട്ടുകര മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌,മണ്ണാർക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ നിന്നും ബിസിനസില്‍ ബിരുദം നേടി.ചേലേക്കോടൻ ഷൗക്കത്തലി -ഷറഫുന്നീസ ദമ്പതികളുടെ മകനാണ്.

Post a Comment

أحدث أقدم